ദീപിക ഫ്രണ്ട്സ് ക്ലബ് കൊന്നക്കുഴി യൂണിറ്റ് രൂപീകരിച്ചു
Friday, October 20, 2017 1:25 PM IST
കൊന്നക്കുഴി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ്പ​ത്ര​മാ​യ ദീ​പി​ക​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടേ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​വ​രു​ടേ​യും കൂ​ട്ടാ​യ്മ​യാ​ണു ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്.

സ​ത്യ​സ​ന്ധ​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പൊ​തു​പ്ര​ശ്ന​ങ്ങ​ൾ സ​മൂ​ഹ​മ​ധ്യേ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ദീ​പി​ക ദി​ന​പ്പ​ത്ര​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രി​ക്കാ​രാ​ക്കി ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റാ​നു​ള്ള തീ​വ്ര​പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വി​കാ​രി ഫാ. ​സെ​ബി കാ​ഞ്ഞി​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ദീ​പി​ക ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​വി​ൽ​സ​ൻ എ​ലു​വ​ത്തി​ങ്ക​ൽ കൂ​ന​ൻ വി​ശ​ദീ​ക​രി​ച്ചു. ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി വി​കാ​രി ഫാ. ​സെ​ബി കാ​ഞ്ഞി​ല​ശേ​രി - ഡ​യ​റ​ക്ട​ർ, ദേ​വ​സി ക​ല്ലേ​ലി - പ്ര​സി​ഡ​ന്‍റ്, വി​ൻ​സ​ൻ കോ​ട്ട​യ്ക്ക​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റ്, വ​ർ​ഗീ​സ് പാ​ലാ​ട്ടി- സെ​ക്ര​ട്ട​റി, പി.​ജെ. ജി​ജോ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജി​ജോ ക​ല്ലേ​ലി- ട്ര​ഷ​റ​ർ കൂ​ടാ​തെ കമ്മിറ്റിയംഗങ്ങളായി ജോ​ർ​ജ് മേ​പ്പു​ള്ളി​പ​റ​ന്പി​ൽ, പൗ​ലോ​സ് പൈ​നാ​ട​ത്ത്, ഡേ​വി​സ് വ​ട്ട​പ്പ​റ​ന്പ​ൻ, പൗ​ലോ​സ് പ​ന്ത​ല്ലൂ​ക്കാ​ര​ൻ, ജോ​ൺ​സ​ൻ ക​രി​പ്പാ​യി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. രൂ​പ​ത പ്ര​മോ​ട്ട​ർ വി​ൽ​സ​ൻ മേ​ച്ചേ​രി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.