മാ​ൾ ഓ​ഫ് ജോ​യി​ൽ കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി ഇ​ന്ന്
Friday, October 20, 2017 1:29 PM IST
തൃ​ശൂ​ർ: ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ തൃ​ശൂ​ർ മാ​ൾ ഓ​ഫ് ജോ​യി​ൽ കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​നു ന​ട​ക്കും. 2000 കി​ലോ വ​രു​ന്ന ചേ​രു​വ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി ഒ​രു​ക്കു​ന്ന​ത്. ഈ​ന്ത​പ്പ​ഴം, അ​ത്തി​പ്പ​ഴം, ക​ശു​വ​ണ്ടി, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, റെ​ഡ് വൈ​ൻ തു​ട​ങ്ങി​യ ചേ​രു​വ​ക​ളാ​ണ് കേ​ക്ക് മി​ക്സിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽപെ​ട്ട പ്ര​മു​ഖ​രും മാ​ൾ ഓ​ഫ് ജോ​യി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളും കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.
Loading...