ബൈ​ക്ക് തീ​വ​ച്ചു ന​ശി​പ്പി​ച്ചു
Friday, October 20, 2017 1:47 PM IST
തൃ​ക്ക​രി​പ്പൂ​ർ: വീ​ട്ടു​പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് തീവച്ചു നശിപ്പിച്ചു. പ​യ്യ​ന്നൂ​ർ ടൗ​ണി​ലെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി ഉ​ടു​മ്പു​ന്ത​ല പു​ന​ത്തി​ലി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന എം. ​മൊ​യ്തീ​ൻ കു​ട്ടി​യു​ടെ ബ​ജാ​ജ് ഡി​സ്ക​വ​ർ ബൈ​ക്കാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തീ​വ​ച്ചു ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ലേ​ക്ക് റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് ബൈ​ക്ക് നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് ഇ​തേ സ്ഥ​ല​ത്തുവ​ച്ച് ബൈ​ക്കി​ന്‍റെ സീ​റ്റ് കു​ത്തി​ക്കീ​റി​യി​രു​ന്നു. ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.
Loading...