അ​പ്പ​ച്ച​നും കു​ടും​ബ​ത്തി​നും ത​ല ചാ​യ്ക്കാ​ൻ പു​തി​യ വീ​ടൊ​രു​ങ്ങി
Saturday, October 21, 2017 12:03 PM IST
വി​ല​ങ്ങാ​ട്: ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് നഷ്ടമായ‍ അ​പ്പ​ച്ച​നും കു​ടും​ബത്തിനും പുതിയ കിടപ്പാടം. വി​ല​ങ്ങാ​ട് ക​ണിരാ​ഗ​ത്ത് അ​പ്പ​ച്ച​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും വീ​ട് ക​ഴി​ഞ്ഞ ജ​നു​വ​രി അ​ഞ്ചിന് തീ​ക​ത്തി നശിച്ചിരുന്നു. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് ത​ല ചാ​യ്ക്കാ​നൊ​രി​ട​മി​ല്ലാ​തെ വേ​ദ​നി​ച്ച കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​വു​മാ​യി വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജോ​ര്‍​ജ് കു​റു​ക​മാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചാ​ണ് വീ​ട് നി​ർ​മ്മാ​ണ​ത്തി​ന് ഫ​ണ്ട് ക​ണ്ടെ​ത്തി​യ​ത്. പ​ത്ത് മാ​സ​മാ​യി ഇ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ ഈ​രൂ​രി​ക്ക​ൽ ആ​ന്‍റ​ണി​യും കു​ടും​ബ​വു​മാ​ണ് താ​ത്ക്കാ​ലി​ക സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. അ​പ്പ​ച്ച​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍​മ്മം തി​ങ്ക​ളാ​ഴ്ച രാവിലെ 11ന് ​ന​ട​ക്കും.

10 മാ​സം കൊ​ണ്ടാ​ണ് വീ​ട് നി​ര്‍​മ്മി​ച്ച​ത്. മ​ഞ്ഞു വ​യ​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് കു​റു​ക​മാ​ലി, വി​ല​ങ്ങാ​ട് ഫെ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു പെ​രു​വേ​ലി​ല്‍, മ​ഞ്ഞ​ക്കു​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ഴി​ക്കാ​ട്ട് മ്യാ​ലി​ല്‍, മ​രി​യ​ഗി​രി ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ബ്ര​ഹാം മ​ഴു​വ​ഞ്ചേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കകി.
Loading...