ഓ​ർ​ക്കാ​ട്ടേ​രി ഗ​വ.വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്
Saturday, October 21, 2017 12:03 PM IST
നാ​ദാ​പു​രം: ഓ​ർ​ക്കാ​ട്ടേ​രി കെ​കെ​എം​ജി​വി​എ​ച്ച്എ​സ്എ​സി​നെ പൊ​തു ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​യി രൂ​പം കൊ​ണ്ട ജ​ന​കീ​യ ക​മ്മ​റ്റി ഒ​രു കോ​ടി രൂ​പ സ​മാ​ഹ​രി​ക്കും.

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ പൊ​തു പ​രീ​ക്ഷ​ക​ളി​ൽ സം​സ്ഥാ​ന ശ​രാ​ശ​രി​യെ​ക്കാ​ളും ഉ​യ​ർ​ന്ന വി​ജ​യം കൈ​വ​രി​ക്കു​ന്ന ​വി​ദ്യാ​ല​യം ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന സ​ർ​ക്കാ​ർ സ്കൂളു​ക​ളി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കിരു​ത്തി നൂ​റ് മേ​നി വി​ജ​യം നേ​ടി​യ​തി​ൽ ഒ​ന്നാം സ്ഥാ​ന​വും സ്കൂ​ളി​നാ​ണ്.

അ​ക്കാ​ഡ​മി​ക് നി​ല​വാ​ര​ത്തോ​ടൊ​പ്പം ഭൗ​തി​ക​സൗ​ക​ര്യ​വും മെ​ച്ച​പ്പെ​ടു​ത്തി മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ജ​ന​കീ​യ ക​മ്മ​റ്റി ന​ട​ത്തി വ​രു​ന്ന​ത്. ഇ​തി​നാ​യി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി സ​മ​ഗ്ര​മാ​യ ഒ​രു മാ​സ്റ്റ​ർ പ്ലാ​ൻ ത​യാറാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്.

സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​സ​ജ്ജീ​ക​ര​ണം, ല​ബോ​റ​ട്ട​റി, ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി നി​ർ​മ്മാ​ണം, ഹെ​ൽ​ത്ത് കെ​യ​ർ ബൂ​ത്ത്, ഗേ​ൾ​സ് റ​സ്റ്റ് റൂ​മു​ക​ൾ, കാ​മ്പ​സ് ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ൻ, ഓ​പ്പ​ൺ സ്റ്റേ​ജ്, മി​നി തി​യേ​റ്റ​ർ, ബാ​സ്ക്ക​റ്റ് ബോ​ൾ, ഷ​ട്ടി​ൽ​ബാ​റ്റ്​മി​ന്‍റൺ, വോ​ളി​ബോ​ൾ കോ​ർ​ട്ടു​ക​ൾ, അ​സം​ബ്ലി ഹാ​ൾ, ക​ലാ​പ​രി​ശീ​ല​ന കേ​ന്ദ്രം, ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക്ലാ​സ് റൂം ​ഫ​ർ​ണ്ണി​ച്ച​ർ, ഡൈ​നിം​ഗ് ഹാ​ൾ എ​ന്നി​വ​യാ​ണ് ജ​ന​കീ​യ ക​മ്മ​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജീ​ക​രി​ക്കു​ക.​ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഗ്രാ​മീ​ണ വി​ദ്യാ​ല​യ​മാ​ണി​ത്.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ഭാ​സ്ക​ര​ൻ (ചെ​യ​ർ​മാ​ൻ) പ​റ​മ്പ​ത്ത് പ്ര​ഭാ​ക​ര​ൻ (ജ​ന. ക​ൺ​വീ​ന​ർ) എം.​വി. ച​ന്ദ്ര​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ 501 അം​ഗ സം​ഘാ​ട​ക സ​മി​തി യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
Loading...