ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം; ക്രിക്ക​റ്റി​ൽ തി​രു​വ​ന്പാ​ടി ജേ​താ​ക്ക​ൾ
Saturday, October 21, 2017 12:03 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി​യി​ൽ ന​ട​ന്ന കൊ​ടു​വ​ള്ളി ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ തി​രു​വ​ന്പാ​ടി ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ 10 വി​ക്ക​റ്റി​ന് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഗ​സ്തി പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ലീ​ലാ​മ്മ ജോ​സ്, രാ​ജേ​ഷ് ജോ​സ്, അ​ഷ്റ​ഫ് ഒ​ത​യോ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.