മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള കൈയേ​റ്റ ശ്ര​മം; മു​ക്കം പ്ര​സ് ഫോ​റം പ്ര​തി​ഷേ​ധി​ച്ചു
Saturday, October 21, 2017 12:06 PM IST
മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സം മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ പ്ര​തി​ഷേ​ധി​ച്ച ദ​മ്പ​തി​ക​ളു​ടെ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​ക്ര​മി​ച്ച മു​ക്കം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ ന​ട​പ​ടി​യി​ൽ മു​ക്കം പ്ര​സ് ഫോ​റ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബു​ധ​നാ​ഴ്ച ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ്ണ​യും ന​ട​ത്തു​മെ​ന്ന് പ്ര​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് എ.​പി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഫ​സ​ൽ ബാ​ബു, ദാ​സ് വ​ട്ടോ​ളി, മു​ഹ​മ്മ​ദ് ക​ക്കാ​ട്, വി​നോ​ദ് നി​സ​രി, ടി. ​ആ​ഷി​ഖ്, റ​ഫീ​ഖ് തോ​ട്ടു​മു​ക്കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...