ഉ​ദ്യോ​ഗ​സ്ഥ​രി​ല്ല; വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി
Saturday, October 21, 2017 12:08 PM IST
വി​ല​ങ്ങാ​ട്: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സെ​ക്ര​ട്ട​റി​യും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യും ഹെ​ഡ് ക്ലാ​ർ​ക്കു​മു​ൾ​പ്പെ​ടെ നി​ര​വ​ധി ത​സ്തി​ക​ക​ളി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ.
ര​ണ്ട് മാ​സ​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സെ​ക്ര​ട്ട​റി​യു​ടെ സീ​റ്റി​ലേ​ക്ക് ആ​ളെ നി​യ​മി​ക്കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി ന​ട​ത്തി​പ്പും അ​വ​താ​ള​ത്തി​ലാണ്. നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് എ​ൻജി​നി​യ​ർ ത​സ്തി​ക ഒ​ഴി​ഞ്ഞു കി​ട​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ഇ​യ്ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഒ​രു യു​ഡി ക്ലാ​ർ​ക്ക് ഒ​രു എ​ൽ​ഡി ക്ലാ​ർ​ക്ക് എ​ന്നീ ത​സ്തി​ക​ക​ളി​ലും ആ​ളി​ല്ല. പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള കൃ​ഷി​ഭ​വ​നി​ലും നാ​ഥ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. മ​റ്റൊ​രു കൃ​ഷി​ഭ​വ​നി​ലെ ഓ​ഫീ​സ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു.

എ​ന്നാ​ൽ നി​ര​വ​ധി ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ന്നി​ട്ടും ഉ​ദ്യാ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​ൻ മേ​ലു​ദ്യോ​ഗ​സ്ഥ​ർ ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ പ​രാ​തി. ഹെ​ഡ് ക്ലാ​ർ​ക്ക്, സെ​ക്ര​ട്ട​റി എ​ന്നീ​വ​ർ സ്ഥ​ലം മാ​റി​പ്പോ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പ​ക​രം ആ​ളെ നി​യ​മി​ക്കാ​തെ​യാ​ണ് സെ​ക്ര​ട്ട​റി​യെ​യും ഹെ​ഡ് ക്ലാ​ർ​ക്കി​നെ​യും പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​ത്.

അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ അ​വ​ധി​യി​ലു​മാ​ണ്. പ​തി​ന​ഞ്ച് ദി​വ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തേ​പ്പ​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലെ അ​സി. സെ​ക്ര​ട്ട​റി​ക്ക് വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ കൂ​ടി അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. പ​ഞ്ചാ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റെ കാ​ണു​ന്നു​ണ്ട്.
Loading...