പ്രോ-​ലൈ​ഫ് ന്യൂ​സ് ബു​ള്ള​റ്റി​ൻ പ്രകാ​ശ​നം ചെ​യ്തു
Saturday, October 21, 2017 12:09 PM IST
കോ​ഴി​ക്കോ​ട്: താ​മ​ര​ശേരി രൂ​പ​താ മ​രി​യ​ൻ പ്രോ-​ലൈ​ഫ് മൂ​വ്മെ​ന്‍റ് പു​റ​ത്തി​റ​ക്കു​ന്ന ന്യൂ​സ് ബു​ള്ള​റ്റി​ൻ താ​മ​ര​ശേ​രി ബി​ഷ​പ്സ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ പോ​ൾ ചി​റ്റി​ല​പ്പി​ള്ളി പ്ര​കാ​ശ​നം ചെ​യ്തു. താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. മാ​ത്യു മാ​വേ​ലി, ചാ​ൻ​സ​ല​ർ ഫാ. ​ഏ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ, മ​രി​യ​ൻ പ്രോ-​ലൈ​ഫ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​ന്പി​ൽ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് പു​ര​യി​ട​ത്തി​ൽ, ആ​ൻ​ഡ്രൂ​സ് ചൂ​ര​പ്പൊ​യ്ക​യി​ൽ, മാ​ർ​ട്ടി​ൻ തെ​ങ്ങും​തോ​ട്ട​ത്തി​ൽ, സു​ബി​ൻ ത​യ്യി​ൽ, അ​രു​ണ്‍​വാ​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ പ്രോ-​ലൈ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ബു​ള്ള​റ്റി​നി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് പ്ര​സി​ദ്ധീ​ക​ര​ണം.