യോ​ഗ ചാ​ന്പ്യ​ഷി​പ്പ്: ദി​വ്യ ന​യി​ക്കും
Saturday, October 21, 2017 12:39 PM IST
തൃ​ശൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ 25മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ യോ​ഗ സ്പോ​ർ​ട്സ് ചാം​പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ളാ ടീ​മി​നെ തൃ​ശൂ​രി​ൽ നി​ന്നു​ള്ള പി.​സി. ദി​വ്യ ന​യി​ക്കു​മെ​ന്നു യോ​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന യോ​ഗ ടീം ​ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 45 പേ​രാ​ണു ടീ​മി​ലു​ള്ള​ത്. ഇ​ന്നു രാ​വി​ലെ 11.55ന് ​ടീം പു​റ​പ്പെ​ടും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​ബാ​ല​ച​ന്ദ്ര​ൻ, ജോ​യ്ന്‍റ് സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​ദാ​സ്, പി.​വി. ക​ല, പി.​സി. ദി​വ്യ, പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.