പ്ര​സം​ഗ​മ​ത്സ​രം 24ന്
Saturday, October 21, 2017 12:39 PM IST
ചാ​ല​ക്കു​ടി: സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ൽ മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഫാ​ർ​മ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 24ന് ​സം​സ്ഥാ​ന​ത​ല പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

"ഫാ​ർ​മ​സി​സ്റ്റു​ക​ളോ​ട് ചോ​ദി​ക്കൂ, നി​ങ്ങ​ളു​ടെ മ​രു​ന്നു​ക​ളെ​പ്പ​റ്റി അ​റി​യൂ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല പ്ര​സം​ഗ​മ​ത്സ​രം സെ​ന്‍റ് ജെ​യിം​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 15 കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കൃ​ഷ്ണ​കു​മാ​ർ, കെ.​ആ​ർ.​ദി​നേ​ശ്കു​മാ​ർ, അ​സി. പ്ര​ഫ. ലി​ജോ മാ​ത്യു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Loading...
Loading...