പ​ഠ​ന ക​ലാ​ജാ​ഥ അ​ന്ന​മ​ന​ട​യി​ൽ
Saturday, October 21, 2017 12:44 PM IST
അ​ന്ന​മ​ന​ട: തൃ​ശൂ​ർ ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ കീ​ഴി​ൽ ജെ​ന്‍റ​ർ ടീം "സ്ത്രീ പ​ദ​വി സ്വ​യം പ​ഠ​ന പ്ര​ക്രി​യ’​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​ഠ​ന​ക​ലാ​ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള​ളി നി​ർ​വഹി​ച്ചു.

സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ലും തൊ​ഴി​ൽ പ​ങ്കാ​ളി​ത്ത​ത്തി​ലും നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ക​യു​മാ​ണ് പ​ഠ​ന​ക​ലാ ജാ​ഥ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജാ​ഥ​യി​ൽ തെ​രു​വു​നാ​ട​ക​ങ്ങ​ട​ക്കം വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ന​യ​ന ടീ​ജോ തോ​മ​സ്, ജി​ല്ലാ ജെ​ന്‍റ​ർ ആ​ർ.​പി ബി​ന്ദു വി​ൽ​സ​ണ്‍, അ​ന്ന​മ​ന​ട ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷി​നി സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 12 അം​ഗ​സം​ഘ​മാ​ണ് ജാ​ഥ ന​യി​ക്കു​ന്ന​ത്.
Loading...