പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
Saturday, October 21, 2017 12:46 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: ആ​റ്റു​പു​റം വ​ട​ക്കേ​ക്കാ​ട് റോ​ഡി​ൽ കു​ടി​വെ​ള്ള​പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്നു. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ഇ​തു തു​ട​ങ്ങി​യി​ട്ട്്. പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു. റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കു​ന്ന വെ​ള്ളം ചെ​ളി​നി​റ​ഞ്ഞ് ക​ട​ക​ളി​ലേ​ക്കും മ​റ്റും എ​ത്തു​ക​യാ​ണ്. പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യാ​യി​ല്ല.