2,50,000 രൂ​പ​യു​ടെ ന​ഷ്ട​ം! പോലീസ് ബോട്ടിലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു
Saturday, October 21, 2017 12:48 PM IST
ചാ​വ​ക്കാ​ട്: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പോ​ലീ​സ് ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ഇ​ടി​ച്ച് ത​ക​ർ​ന്നു. മു​ന​ക്ക​ക​ട​വ് ഹാ​ർ​ബ​റി​ന​ടു​ന്നു ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 4 30 നാ​ണ് അ​പ​ക​ടം.
മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന പൊ​ന്നാ​ക്കാ​ര​ൻ മു​ഹ​മ്മ​ദാ​ലി, പൊ​ള്ള​ക്കാ​യി റാ​സി​ഖ്, എ​ന്നി​വ​രു​ടെ അ​ൽ​നൂ​ർ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പു​ഴ​യി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പോ​ലീ​സ് ബോ​ട്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ടാ​ണ് ബോ​ട്ട് ഇ​ടി​ച്ച​ത്. പോ​ലീ​സ് ബോ​ട്ട് ഇ​രു​ന്പു ബോ​ട്ടാ​യ​തി​നാ​ൽ വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ല്ല. അ​തെ സ​മ​യം മ​രം കൊ​ണ്ടു നി​ർ​മി​ച്ച അ​ൽ​നൂ​റി​ന്‍റെ മു​ൻ ഭാ​ഗം ത​ക​ർ​ന്നു.

മു​ന​ക്ക​ക​ട​വി​ലെ തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് പ​ട്രോ​ളിം​ഗി​നാ​യി ഈ ​വ​ലി​യ ഇ​രു​ന്പു ബോ​ട്ട് ഹാ​ർ​ബ​റി​ൽ എ​ത്തി​യ​ത്. ത​ക​ർ​ന്ന ബോ​ട്ട് പ​ണി​ക​ൾ​ക്കാ​യി ഇ​ന്ന​ലെ രാ​വി​ലെ ക​ര​യി​ൽ ക​യ​റ്റി. 2,50,000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ബോ​ട്ട് ത​ക​ർ​ന്ന​തി​ലൂ​ടെ ഉട​മ​സ്ഥ​ർ​ക്കു​ണ്ടായി​ട്ടു​ള്ള​ത്.