സു​മേ​രു സ​ന്ധ്യ
Saturday, October 21, 2017 12:48 PM IST
തൃ​പ്ര​യാ​ർ: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗി​ന്‍റെ സം​ഗീ​ത​പ​രി​പാ​ടി ’സു​മേ​രു​സ​ന്ധ്യ’ മു​രു​ക​ദാ​സ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​മു​ട്ടം ക​മ്മാ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 25ന് 4.30​ന് അ​ര​ങ്ങേ​റും. ടി.​എ​ൻ.​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് സീ​നി​യ​ർ ടീ​ച്ച​ർ ബാ​ലു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ഷ്ണാ​ത്ത്, സ​ന്തോ​ഷ്കു​മാ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ര​വീ​ന്ദ്ര​നാ​ഥ​ൻ, സെ​ക്ര​ട്ട​റി പി.​ജി.​അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ രാ​ജു മാ​സ്റ്റ​ർ, കെ.​എ​സ്.​സു​ഷി​ൽ, രാ​ജേ​ഷ് രാ​ജ​ൻ, എ​ൻ.​എം.​രാ​ജീ​വ്, ക​ണ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Loading...