ക​ന്പ​നി​ക്ക​ട​വി​ൽ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ക​ര​യി​ല​ടി​ഞ്ഞ​തു കൗ​തു​ക​മാ​യി
Saturday, October 21, 2017 12:51 PM IST
ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ലം ക​ന്പ​നി​ക്ക​ട​വി​ൽ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ക​ര​യി​ല​ടി​ഞ്ഞ​ത് കൗ​തു​ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 9 മ​ണി​യോ​ടെ​യാ​ണ് ക​ന്പ​നി​ക്ക​ട​വ് തീ​ര​ത്ത് ചാ​ള കൂ​ട്ട​ത്തോ​ടെ ക​ര​യ്ക്ക​ടി​ഞ്ഞ​ത്. അ​ര​മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട ുത​വ​ണ​യാ​ണ് മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ തീ​ര​ത്തെ​ത്തി​യ​ത്. ക​ര​യി​ലു​ണ്ട ായി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഇ​തോ​ടെ ചാ​ക​ര​ക്കൊ​യ്ത്താ​യി. സം​ഭ​വ​മ​റി​ഞ്ഞ് ഇ.​ടി.​ടൈ​സ​ൻ എംഎ​ൽഎയും ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ക​ന്പ​നി​ക്ക​ട​വ് ഭാ​ഗ​ത്ത് വ​ല​യെ​റി​ഞ്ഞ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ല​നി​റ​യെ ചാ​ള ല​ഭി​ച്ചു. നി​ര​വ​ധി വ​ള്ള​ങ്ങ​ളാ​ണ് ക​ന്പ​നി​ക്ക​ട​വി​ൽ വ​ല​വീ​ശാ​നെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ട്ട​ടു​ത്ത ചാ​മ​ക്കാ​ല ബീ​ച്ചി​ൽ ക​ട​ൽ ഉ​ൾ​വ​ലി​ഞ്ഞ സം​ഭ​വ​വും ഉ​ണ്ട ായി​രു​ന്നു.