എ​സ്‌സി-​എ​സ്ടി ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: 67 കേ​സുകൾ തീ​ർ​പ്പാ​ക്കി
Saturday, October 21, 2017 12:56 PM IST
തൃ​ശൂ​ർ: എ​സ്‌സി/എ​സ്ടി ക​മ്മീ​ഷ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രാ​തി ​പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ 67 കേ​സ് തീ​ർ​പ്പാ​ക്കി. 70 കേ​സു​ക​ളി​ൽ നി​ന്നാ​ണ് ഇ​വ തീ​ർ​പ്പാ​ക്കി​യ​ത്. തൃ​ശൂ​ർ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ വ​ന്ന ര​ണ്ടു അ​സ്വാ​ഭാ​വി​ക കേ​സു​ക​ൾ പ​രി​ശോ​ധി​ച്ച് അ​വ​യ്ക്കുവേ​ണ്ട ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സി​നു നി​ർദേ​ശം ന​ൽ​കി.

അ​ദാ​ല​ത്തി​ൽ എ​സ്‌സി-​എ​സ്ടി ക​മ്മീ​ഷ​ൻ ര​ജി​സ്ട്രാ​ർ റി​ട്ട​യേ​ർ​ഡ് ജ​ഡ്ജ് ഡോ.​ പി.​എ​ൻ.​ വി​ജ​യ​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ മു​ൻ എം.​എ​ൽ.​എ ഏ​ഴു​കോ​ണ്‍ നാ​രാ​യ​ണ​ൻ, അ​ഡ്വ.​കെ.​കെ. ​മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.