അ​ല​ഞ്ഞു തി​രി​ഞ്ഞ ര​ണ്ടു പേ​രെ എ​സ്എ​സ് സ​മി​തി ഏ​റ്റെ​ടു​ത്തു
Sunday, October 22, 2017 1:02 PM IST
മ​യ്യ​നാ​ട്: മാ​ന​സി​ക​നി​ല തെ​റ്റി​യ നി​ല​യി​ൽ റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​യു​ക​യാ​യി​രു​ന്ന ര​ണ്ടു പേ​രെ മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്രം ഏ​റ്റെ​ടു​ത്തു. കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​വും കൊ​ല്ലം റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും മ​നോ​നി​ല തെ​റ്റി അ​ല​ഞ്ഞു തി​രി​യു​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ര​ണ്ടു പേ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​സ്എ​സ്. സ​മി​തി മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഗോ​പി​നാ​ഥ് മo​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഏ​റ്റെ​ടു​ത്ത​ത്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഏ​റ്റെ​ടു​ക്ക​ൽ.

ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​താ​യും ഇ​വ​രെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ എ​സ്എ​സ് സ​മി​തി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഏ​റ്റെ​ടു​ക്ക​ൽ.

അ​വ്യ​ക്ത​മാ​യി ഹി​ന്ദി സം​സാ​രി​ക്കു​ന്ന വ​ട​ക്കേ ഇ​ന്ത്യ​ക്കാ​രാ​യ ഇ​വ​ർ ഏ​റ്റെ​ടു​ക്കു​വാ​ൻ എ​ത്തി​യ​വ​രെ ആ​ക്ര​മി​ക്കു​വാ​നും ചെ​റു​ക്കു​വാ​നും ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ സാ​ഹ​സി​ക​മാ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. എ​സ്എ​സ് സ​മി​തി​യി​ൽ എ​ത്തി​ച്ച ഇ​വ​രെ ചി​കി​ത്സ​ക്കാ​യി മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നും മാ​ന​സി​ക​നി​ല തി​രി​ച്ചു കി​ട്ടു​ന്ന മു​റ​ക്ക് ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി സ്വ​ന്തം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​റ​ഞ്ഞു.
Loading...