സംസ്ഥാനത്ത് 200 ആ​ധു​നി​ക മാ​ർ​ക്ക​റ്റു​ക​ൾ സ്ഥാ​പി​ക്കും: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Sunday, October 22, 2017 1:02 PM IST
കൊല്ലം: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും വൃ​ത്തി​യു​മു​ള്ള 200 പു​തി​യ മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ സം​സ്ഥാ​ന​ത്ത് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​രി​ക്കോ​ട് ആ​ധു​നി​ക മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന് ശി​ല​യി​ട്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കൊ​ല്ലം ജി​ല്ല​യി​ൽ ക​ട​പ്പാ​ക്ക​ട, അ​ഞ്ച​ൽ, പു​ന​ലൂ​ർ എ​ന്നീ മാ​ർ​ക്ക​റ്റു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക. ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​യാ​കും ആ​ധു​നി​ക മാ​ർ​ക്ക​റ്റു​ക​ളി​ലെ മീ​ൻ വി​ൽ​പ്പ​ന​യെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി ഇ​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ലാ​ബു​ക​ളു​ണ്ട ാകും. 48 ​മ​ണി​ക്കൂ​റി​ല​ധി​കം പ​ഴ​ക്ക​മു​ള്ള മീ​ൻ വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൊ​റ്റ​ങ്ക​ര​യി​ൽ നി​ർ​മ്മി​ക്കു​ന്ന​ത് ര​ണ്ട ു നി​ല​ക​ളു​ള്ള മാ​ർ​ക്ക​റ്റാ​ണ്. ലേ​ല ഹാ​ൾ, 44 വി​പ​ണ​ന സ്റ്റാ​ളു​ക​ൾ, അ​ഞ്ചു ക​ട​മു​റി​ക​ൾ, ഒ​രു ശീ​തീ​ക​ര​ണ മു​റി, ഫ്ളേ​ക് ഐ​സ് യൂ​ണി​റ്റ്, വി​ശ്ര​മ മു​റി, ശു​ചി​മു​റി എ​ന്നി​വ​യൊ​ക്കെ ചേ​ർ​ന്ന​താ​ണ് മാ​ർ​ക്ക​റ്റ് സം​വി​ധാ​നം. മൂ​ന്ന് കോ​ടി 56 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ക്കു​ന്ന മാ​ർ​ക്ക​റ്റ് ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നി​ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​ഭാ​ക​ര​ൻ പി​ള്ള, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ശോ​ഭ​നാ സു​നി​ൽ, എ​ച്ച്. ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​യും അം​ഗ​ങ്ങ​ളും ഫി​ഷ​റീ​സ് - തീ​ര​ദേ​ശ വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.