ഗദ്ദിക സാംസ്കാരിക ഘോഷയാത്ര; പത്തനാപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം
Sunday, October 22, 2017 1:06 PM IST
പ​ത്ത​നാ​പു​രം: ഗ​ദ്ദി​ക 2017 ന്‌​റെ ഭാ​ഗ​മാ​യു​ള്ള സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍​ആ​റു വ​രെ പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി കൊ​ല്ലം റൂ​റ​ല്‍ എ​സ്പി ​ബി അ​ശോ​ക​ന്‍ അ​റി​യി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ശേ​ഷം ക​ല്ലും​ക​ട​വ് മു​ത​ല്‍ പ​ള്ളി​മു​ക്ക് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും കു​ന്നി​ക്കോ​ട് പു​ന​ലൂ​ര്‍ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ശാ​ലേം​പു​രം കു​ണ്ട​യം മ​ഞ്ച​ള്ളൂ​ര്‍ വ​ഴി​യും, പു​ന​ലൂ​ര്‍ നി​ന്ന് പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ പ​ള്ളി​മു​ക്ക് സെ​ന്‍റ് മേ​രീ​സ് ജ​ന​താ ജം​ഗ്ഷ​ന്‍ വ​ഴി​യും പോ​കേ​ണ്ട​താ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ കു​ന്നി​ക്കോ​ട് പ​ട്ടാ​ഴി വ​ഴി​യും പോ​കേ​ണ്ട​താ​ണ്. ടി​പ്പ​ര്‍ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ര​ണ്ടു മു​ത​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശ​നം ഇ​ല്ല .
Loading...