കുടുംബശ്രീ സ്കൂളിന് തുടക്കമായി
Sunday, October 22, 2017 1:08 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കേ​ര​ള​ത്തി​ലെ 2.77 ല​ക്ഷം അ​യ​ൽ​കൂ​ട്ട​ങ്ങ​ളി​ലെ നാ​ൽ​പ​ത്തി​മൂ​ന്ന് ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു കൊ​ണ്ടു​ള്ള സാ​മൂ​ഹ്യാ​ധി​ഷ്ഠി​ത അ​യ​ൽ​ക്കൂ​ട്ട പ​ഠ​ന ക​ള​രി​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ തു​ട​ക്ക​മാ​യി.

ഓ​രോ ഡി​വി​ഷ​നു​ക​ളി​ലെ​യും സി​ഡി​എ​സു​ക​ളി​ൽ നി​ന്നും തെ​രെ​ഞ്ഞെ​ടു​ത്ത ആ​റു പേ​ര​ട​ങ്ങു​ന്ന റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് കു​ടും​ബ​ശ്രീ സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഉ​ൾ​പ്പ​ടെ​യു​ള്ള​വ പൂ​ർ​ത്തി​യാ​യി.
കു​ടും​ബ​ശ്രീ സം​ഘ​ട​ന, കു​ടും​ബ​ശ്രീ പ​ദ്ധ​തി, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ, ആ​രോ​ഗ്യം - ശു​ചി​ത്വം, മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റേും അ​പ​ക​ട​കെ​ണി, തു​ട​ങ്ങി ആ​റു വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ക്ലാ​സു​ക​ളാ​ണ് കു​ടും​ബ​ശ്രീ സ്കൂ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം പ​തി​നേ​ഴാം ഡി​വി​ഷ​നി​ലെ മാ​താ​ജി കു​ടും​ബ​ശ്രീ​യി​ൽ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ എം ​ശോ​ഭ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ എ​ൽ സി ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സു​രേ​ഷ് പ​ന​ക്കു​ള​ങ്ങ​ര, കൗ​ൺ​സി​ല​ർ​മാ​രാ​യ സി ​വി​ജ​യ​ൻ​പി​ള്ള, എം ​കെ വി​ജ​യ​ഭാ​നു, മോ​ഹ​ൻ​ദാ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ൺ മി​നി,സിഡിഎ​സ് റി​സോ​ഴ്സ് പേ​ഴ്സ​ൺ ആ​തി​ര എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.
Loading...