പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡു ചെ​യ്തു
Monday, October 23, 2017 9:55 AM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗി​രി​ജേ​ന്ദ്ര​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​തീ​ഷ് ബി​നോ സ​സ്പെ​ൻ​ഡ് ചെ​യ്തു. ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജ​ന​ര​ക്ഷാ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന ആ​ക്ഷേ​പ​ത്തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ജ​ന​ര​ക്ഷാ​യാ​ത്രാ ദി​വ​സം ബി​ജെ​പി കൊ​ടി​വ​ച്ച കാ​ർ ഗി​രി​ജേ​ന്ദ്ര​ൻ ഓ​ടി​ച്ച​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. എ​ന്നാ​ൽ താ​ൻ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ബ​ന്ധു​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്പോ​ൾ സു​ഹൃ​ത്തി​ന്‍റെ കാ​ർ ഓ​ടി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ഗി​രി​ജേ​ന്ദ്ര​ൻ പ​റ​യു​ന്നു.യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ അം​ഗ​മാ​യി​രു​ന്നു ഗി​രി​ജേ​ന്ദ്ര​ൻ.