ലോ​ക്അ​ദാ​ല​ത്ത് ഡി​സം​ബ​ര്‍ ഒ​ന്പ​തി​ന് ‌‌
Monday, October 23, 2017 9:57 AM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യും ബാ​ങ്കു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ലീഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പത്ത​നം​തി​ട്ട, അ​ടൂ​ര്‍, റാ​ന്നി, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡി​സം​ബ​ര്‍ ഒ​ന്പ​തി​ന് അ​ദാ​ല​ത്ത് ന​ട​ക്കും. വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ള്‍, മോ​ട്ടോ​ര്‍ വാ​ഹ​ന ക്ലെ​യി​മു​ക​ള്‍, വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​മ്പൗ​ണ്ട് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന പ​രാ​തി​ക​ള്‍ എ​ന്നി​വ​യാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​ദാ​ല​ത്തി​ലേ​ക്കു​ള്ള പ​രാ​തി​ക​ള്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി, അ​ടൂ​ര്‍, റാ​ന്നി, തി​രു​വ​ല്ല താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​ക​ള്‍, ബാ​ങ്കു​ക​ള്‍, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ല്‍​കാ​മെ​ന്ന് ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.
ഫോ​ണ്‍ 0468 2220140. ‌
Loading...