ഐ​എ​ച്ച്ആ​ര്‍​ഡി സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ‌
Monday, October 23, 2017 9:57 AM IST
‌പ​ത്ത​നം​തി​ട്ട: ഐ​എ​ച്ച്ആ​ര്‍​ഡി ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ഡി​പ്ലോ​മ ഇ​ന്‍ ഡാ​റ്റാ എ​ന്‍​ട്രി ടെ​ക്നി​ക്സ് ആ​ൻ​ഡ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ന്‍, ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ന്‍ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ് എ​ന്നീ കോ​ഴ്സു​ക​ളു​ടെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​റി​ല്‍ ന​ട​ക്കും.

വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ​ഠി​ക്കു​ന്ന, പ​ഠി​ച്ചി​രു​ന്ന സെ​ന്‍റ​റു​ക​ളി​ല്‍ ന​വം​ബ​ര്‍ ര​ണ്ട് വ​രെ പി​ഴ കൂ​ടാ​തെ​യും നാ​ല് വ​രെ 100 രൂ​പ പി​ഴ​യോ​ടു​കൂ​ടി​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മാ​യ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ള്‍ 27ന് ​മു​മ്പ് അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0471 2322985.
Loading...