പെ​രു​ന്തേ​ന​രു​വി ഉ​ദ്ഘാ​ട​നം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു
Monday, October 23, 2017 10:01 AM IST
പ​ത്ത​നം​തി​ട്ട: പെ​രു​ന്തേ​ന​രു​വി പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു. സോ​ളാ​ർ കേ​സി​ന്‍റെ പേ​രി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ കു​ടു​ക്കാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​ത്തി​നെ​തി​രെ​യാ​യി​രു​ന്നു ബ​ഹി​ഷ്ക​ര​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.പെ​രു​ന്തേ​ന​രു​വി പ​ദ്ധ​തി​യു​ടെ നേ​ട്ടം അ​വ​കാ​ശ​പ്പെ​ടാ​നും എ​ൽ​ഡി​എ​ഫി​നു ക​ഴി​യി​ല്ല. പ​ദ്ധ​തി​യു​ടെ രൂ​പ​ക​ല്പ​ന​യും ന​ട​ത്തി​പ്പും യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തേ​താ​ണ്.എം.​സി. ചെ​റി​യാ​ൻ എം​എ​ൽ​എ ആ​യി​രി​ക്കു​ന്പോ​ൾ മു​ത​ൽ പ​ദ്ധ​തി​യു​ടെ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചി​രു​ന്ന​താ​ണ്. പെ​രു​ന്തേ​ന​രു​വി വൈ​ദ്യു​ത പ​ദ്ധ​തി ആ​ര്യാ​ട​ന് മു​ഹ​മ്മ​ദ് വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ത​റ​ക്ക​ല്ലി​ട്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​ണ്.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്താ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ട്ടു​മു​ക്കാ​ലും പൂ​ർ​ത്തീ​ക​രി​ച്ച​ത്. ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​വി വ​ർ​ഗീ​സ്, ടി.​എം ഹ​മീ​ദ്, സ​നോ​ജ് മേ​മ​ന തു​ട​ങ്ങി​യ​വ​രെ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗ​ക​രാ​യി ക്ഷ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
Loading...