ജി​ല്ലാ ക​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം യോ​ഗം ചാ​ല​ക്കു​ടി കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സിൽ ഇന്ന്
Monday, October 23, 2017 12:10 PM IST
ചാ​ല​ക്കു​ടി: ന​വം​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ൽ ചാ​ല​ക്കു​ടി​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം യോ​ഗം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ചാ​ല​ക്കു​ടി കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ചേ​രു​മെ​ന്നു ബി.​ഡി. ദേ​വ​സി എം​എ​ൽ​എ അ​റി​യി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ൾ, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, വൈ​ദ്യു​തി, പി​ഡ​ബ്ല്യു​ഡി, വാ​ട്ട​ർ അ​ഥോ​റി​റ്റി (താ​ലൂ​ക്ക് ആ​ശു​പ​ത്രി), ഹെ​ൽ​ത്ത് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​വും ന​ട​ക്കും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും.