മെ​ട്രോ​യി​ൽ ഒ​രു വി​നോ​ദ​യാ​ത്ര
Monday, October 23, 2017 12:10 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: മെ​ട്രോ​യു​ടെ അ​ത്ഭു​തം കാ​ണു​വാ​ൻ കു​ട്ടി​ക​ള​ട​ക്കം 100ൽ​പ​രം പേ​ർ ആ​ലു​വ മെ​ട്രോ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി. ആ​റ്റു​പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കൂ​ട്ടാ​യ്മ​യാ​ണ് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. 16 കു​ട്ടി​ക​ളും 92 മു​തി​ർ​ന്ന​വ​രു​മാ​യി 108 പേ​ർ ആ​ലു​വ​യി​ലെ​ത്തി​യ​ത്. മെ​ട്രോ ന​ഗ​രം ക​ണ്ട് കു​ട്ടി​ക​ള​ട​ക്കം പ​ല​രും അ​ദ്ഭു​ത​പൂ​ണ്ടു.

എ​യ​ർ​പോ​ർ​ട്ടി​ന്‍റെ പ്രീ​തി ജ​നി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​വ​ർ​ക്ക് പ​ല​ർ​ക്കു​മു​ണ്ടാ​യ​ത്. ആ​ലു​വ​യി​ൽ​നി​ന്ന് മ​ഹാ​രാ​ജാ​സ് വ​രെ യാ​ത്ര ചെ​യ്ത​തി​നു​ശേ​ഷം ഇ​വ​ർ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ എ​ത്തി ബോ​ട്ട് യാ​ത്ര​യും ന​ട​ത്തി. തു​ട​ർ​ന്ന് ആ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് യാ​ത്ര​യ്ക്ക് സ​മാ​പ​നം കു​റി​ച്ച​ത്.

എം.​വി. ജോ​സ്, വി.​കെ.ജോർ​ജ്, സി.​എ. ബോ​സ്, ഷാ​ജു ചെ​റു​വ​ത്തൂ​ർ, എം.​കെ. വ​ർ​ഗീ​സ്, റീ​ന ജ​യിം​സ്, ജോ​ബി വെ​ള്ള​റ എ​ന്നി​വ​രാ​ണ് യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
Loading...