കു​ഴി​ക്കാ​ട്ടു​ശേരി സെ​ന്‍റ് മേ​രീ​സ് എ​ൽപി ശതാബ്ദി ആഘോഷം ഉ​ദ്ഘാ​ട​നം നാ​ളെ
Monday, October 23, 2017 12:16 PM IST
മാ​ള: കു​ഴി​ക്കാ​ട്ടു​ശ്ശേ​രി സെ​ന്‍റ് മേ​രീ​സ് എ​ൽപി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​തി​രി​ഞ്ഞ് മൂന്നിനു ​ന​ട​ക്കും. ഹോ​ളി​ഫാ​മി​ലി സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ സി​സ്റ്റ​ർ ഡോ. ​ര​ഞ്ജ​ന സിഎ​ച്ച്എ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ വി​കാ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ഡോ. ​പു​ഷ്പ സിഎ​ച്ച്എ​ഫ് അ​ധ്യക്ഷ​ത വ​ഹി​ക്കും.

ഒ​രു വ​ർ​ഷം നീ​ളു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കംകു​റി​ച്ചുകൊ​ണ്ട് മ​റി​യം ത്രേ​സ്യ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ ചാ​പ്ലി​ൻ ഫാ. ​ജോ​സ് കാ​വു​ങ്ങ​ൽ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ജൂ​ബി​ലി വി​ളം​ബ​രം ചെ​യ്തുകൊ​ണ്ട് ഈ​സ്റ്റ് പു​ത്ത​ൻ​ചി​റ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ഗോ​പു​രം 100 ബ​ലൂ​ണു​ക​ൾ വാ​നി​ലേ​ക്ക് ഉ​യ​ർ​ത്തും. മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീസ് കാ​ച്ച​പ്പി​ള്ളി ജൂ​ബി​ലി വൃ​ക്ഷ​ത്തൈ ന​ടും. ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ജൂ​ബി​ലി ഗാ​ന അ​വ​ത​ര​ണ ഉ​ദ്ഘാ​ട​നം ഹൈ​സ്കൂ​ളി​ന്‍റെ മു​ൻ പ്ര​ധാ​നാധ്യാപി​ക സി​സ്റ്റ​ർ അ​ർ​ച്ച​ന സിഎ​ച്ച്എ​ഫ് നി​ർ​വഹി​ക്കും. രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ദി​നാ​ച​ര​ണ​ങ്ങ​ൾ, ശി​ല്പ​ശാ​ല​ക​ൾ, അ​റി​യാം വ​ള​രാം, പ്ര​കൃ​തി​യോ​ടൊ​പ്പം, എ​ന്‍റെ സ്കൂ​ൾ, പു​സ്ത​ക പ്ര​ദ​ർ​ശ​നം, ജൂ​ബി​ലി സ്്മാ​ര​ക നി​ർ​മാണ​ങ്ങ​ൾ, ജൂ​ബി​ലി സ്മ​ര​ണി​ക, കൃ​ത​ജ്ഞ​താ​ ബ​ലി, അ​ർ​ഹ​രാ​യ​വ​ർ​ക്കg പ​ഠ​ന - ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ, സാ​ര​ഥി​ക​ളെ ആ​ദ​രി​ക്ക​ൽ, അ​ടു​ക്ക​ള​ത്തോ​ട്ട നി​ർ​മാ​ണ​വും പ​രി​പാ​ല​ന​വും, ന​ക്ഷ​ത്ര വ​ന​നി​ർമാണം ഉ​ൾ​പ്പെ​ടെ​യു​ള്ള 100 പ​രി​പാ​ടി​ക​ൾ ശ​താ​ബ്ദി വ​ർ​ഷ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്.

1918-ൽ ​ഫാ. പ​ത്രോ​സ് പ​ഴ​യാ​റ്റി​ൽ ആ​ണ് കു​ഴി​ക്കാ​ട്ടു​ശേരി​യി​ൽ ഓ​ല​മേ​ഞ്ഞ ഒ​രു പ്രൈ​മ​റി സ്കൂ​ൾ കെ​ട്ടി​യു​ണ്ടാ​ക്കി​യ​ത്. അ​ന്ന് ആറുപേ​രാ​ണ് ജീ​വ​ന​ക്കാ​രാ​യു​ണ്ടാ​യി​രു​ന്ന​ത്. സ​ർ​ക്കാ​ർ അം​ഗീ​കാ​രം നേ​ടി​യ ശേ​ഷം 1922- ൽ ​പ​ത്രോ​സ​ച്ച​ൻ ഹോ​ളി​ഫാ​മി​ലി സ​ന്യാ​സ സ​മൂ​ഹ സ്ഥാ​പ​ക മ​ദ​ർ മ​റി​യം ത്രേ​സ്യ​ക്കും അ​ന്ന​ത്തെ മ​ഠം ക​പ്ലോ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ലി​നു​മാ​യി നി​രു​പ​രാ​ധി​കം സ്കൂ​ൾ വി​ട്ടു ന​ൽ​കി. ലോ​വ​ർ പ്രൈ​മ​റി ക്ലാ​സു​ക​ൾ​ക്കു 1926-ൽ ​അം​ഗീ​കാ​രം ല​ഭി​ച്ചു. തു​ട​ർ​ന്നി​ങ്ങോ​ട്ട് കാ​ലാ​കാ​ല​ങ്ങ​ളി​ൽ വ​ന്ന സു​പ്പീ​രി​യ​ർ ജ​ന​റ​ൽ​മാരും പ്രൊ​വ​ൻ​ഷ്യ​ൽ​മാരും മാ​നേ​ജ​ർ സ്ഥാ​നം വ​ഹി​ച്ചു. 2006 ൽ ​പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ന്ന സ്കൂ​ളി​ൽ ഇ​പ്പോ​ൾ 16 ഡി​വി​ഷ​നു​ക​ളി​ലാ​യി 450 വി​ദ്യാ​ർ​ഥി ക​ളു​ണ്ട്. 17 അ​ധ്യാപ​ക​രാ​ണ് ഇ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജെ​യിം​സ് പ​ഴ​യാ​റ്റി​ൽ, ആ​ഫ്രി​ക്ക​യി​ലെ മൊ​സാ​ന്പിക് രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് പാ​നി​കു​ളം, പ്രഫ. പി.​സി. തോ​മ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നേ​കം പ്ര​മു​ഖ​ർ​ക്ക് ആ​ദ്യാ​ക്ഷ​രം പ​ക​ർ​ന്നു ന​ൽ​കി​യ ഈ ​അ​ക്ഷ​ര മു​ത്ത​ശി​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ മ​നോ​ഹ​ര​മാ​ക്കു​വാ​ൻ 101 അം​ഗ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.

പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ​രു​ടെ പ്ര​തി​നി​ധി​യാ​യി സെ​ന്‍റ്് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ് കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്സി റോ​സ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജോ​യ്സ്, ആ​ഘോ​ഷ​ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സോ​മ​ൻ താ​ണി​പ്പി​ള്ളി, പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ധാ​കൃ​ഷ് ണ്‍, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ലി​ജോ പ​യ്യ​പ്പി​ള്ളി എ​ന്നി​
വ​ർ പ​ങ്കെ​ടു​ത്തു.
Loading...