മോ​ണ്‍. ജോ​ബി പൊ​ഴോ​ലി​പ്പറ​ന്പി​ലി​നെ രൂ​പ​ത ജ​സ്റ്റി​സ് ഫോ​റം അ​ഭി​ന​ന്ദി​ച്ചു
Monday, October 23, 2017 12:17 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഹൊ​സൂ​ർ രൂ​പ​ത നി​യു​ക്ത ബി​ഷ​പ് മോ​ണ്‍. ജോ​ബി പൊ​ഴോ​ലി​പ​റ​ന്പി​ലി​നെ രൂ​പ​ത ജ​സ്റ്റി​സ് ഫോ​റം അ​ഭി​ന​ന്ദി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ റൂ​ബി ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യ്ക്കു ന​ൽ​കി​യ ദൈ​വ​ത്തി​ന്‍റെ സ​മ്മാ​ന​മാ​ണ് അ​ഭി​വ​ന്ദ്യ ജോ​ബി പി​താ​വെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വീ​സ് കി​ഴ​ക്കും​ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തോ​ള​മാ​യി വൈ​ദി​ക ശ്രേ​ഷ്ഠ​ത​യു​ടെ പാ​ര​ന്പ​ര്യ​വും മ​ഹ​ത്വ​വും കാ​ത്തു​സൂ​ക്ഷി​ച്ച് കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖ​മാ​യി മാ​റി​യ സാ​ധാ​ര​ണ​ക്കാ​ര​നാ​യ വൈ​ദി​ക ശ്രേ​ഷ്ഠ​നാ​ണു മോ​ണ്‍. ജോ​ബി പൊ​ഴോ​ലി​പ​റ​ന്പി​ലെ​ന്ന് ചെ​യ​ർ​മാ​ൻ അ​ഡ്വ. പോ​ളി ജെ. ​അ​രി​ക്കാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫാ. ​ജോ​സ് വി​ത​മ​റ്റ​ത്തി​ൽ, അ​ഡ്വ. ഹോ​ബി ജോ​ളി, പ്ര​ഫ. എ​ജി ടി. ​പോ​ൾ, സി. ​എ​സ്തേ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...