ക​ള്ളു​ഷാ​പ്പി​ലെ കൊ​ല​പാ​ത​കം: ര​ണ്ടാം പ്ര​തി​യെ വെ​റു​തെ വി​ട്ടു
Monday, October 23, 2017 12:28 PM IST
തൃ​ശൂ​ർ: ക​ള്ളു​ഷാ​പ്പി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ന​ന്പീ​ശ​ൻ​പ​ടി​യി​ലു​ള്ള വി​ജ​യ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ വെ​റു​തെ വി​ട്ടു. ഒ​ന്നാം പ്ര​തി​യെ നേ​ര​ത്തെ വെ​റു​തെ വി​ട്ടി​രു​ന്നു. വൈ​ല​ത്തൂ​ർ അ​ഞ്ഞൂ​ർ സ്വ​ദേ​ശി അ​ഞ്ഞൂ​ർ വീ​ട്ടി​ൽ ഷാ​ജു​വി​നെ​യാ​ണ് തൃ​ശൂ​ർ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് മു​ഹ​മ്മ​ദ് വ​സീം വെ​റു​തെ വി​ട്ട​ത്.

ഷാ​ജു​വി​നെ​തി​രാ​യ കു​റ്റം സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നു ക​ഴി​ഞ്ഞി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് വി​ധി. ര​ണ്ടാം പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. ന​ന്പ​ലാ​ട്ട് പ​ര​മേ​ശ്വ​ര​മേ​നോ​ൻ ഹാ​ജ​രാ​യി. 2003 ഡി​സം​ബ​ർ 15നാ​യി​രു​ന്നു സം​ഭ​വം. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
Loading...
Loading...