വി​ല്ലേ​ജ് ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Monday, October 23, 2017 12:28 PM IST
തൃ​ശൂ​ർ: ജോ​ലി​യി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെതു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വ​ല​പ്പാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​കെ.​അ​ബ്ബാ​സി​നാ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

1960 ലെ ​കേ​ര​ള സി​വി​ൽ സ​ർ​വ്വീ​സ് (ത​രം തി​രി​ക്ക​ലും, നി​യ​ന്ത്ര​ണ​വും അ​പ്പീ​ലും) ച​ട്ടം 10(1)(എ) ​പ്ര​കാ​ര​മാ​ണ് സ​സ്പെ​ൻ​ഷ​ൻ. അ​ധി​കാ​ര​പ​രി​ധി ലം​ഘി​ച്ച പ്ര​വ​ർ​ത്ത​നം, മേ​ല​ധി​കാ​രി​ക​ളോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും മോ​ശ​മാ​യ പെ​രു​മാ​റ്റം, കൃ​ത്യ​മാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​തി​രി​ക്കു​ക, റി​പ്പോ​ർ​ട്ടി​ലെ തെ​റ്റി​ദ്ധാ​ര​ണ​ാജ​ന​ക​മാ​യ രീ​തി എ​ന്നീ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ.