ഏ​ക​ജാ​ല​ക സം​വി​ധാ​നം:വ്യ​വ​സാ​യ വ​കു​പ്പി​ന് അ​ഭി​ന​ന്ദ​നം
Monday, October 23, 2017 12:31 PM IST
തൃ​ശൂ​ർ: വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു സം​സ്ഥാ​ന വ്യ​വ​സാ​യ വ​കു​പ്പ് ഏ​ക​ജാ​ല​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ ആ​യു​ർ​വേ​ദി​ക് മെ​ഡി​സി​ൻ മാ​നു​ഫാ​ക്ചറേഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വ്യ​വ​സാ​യ വ​കു​പ്പി​നെ അ​ഭി​ന​ന്ദി​ച്ചു.
സം​രം​ഭ​ക​ൻ അ​പേ​ക്ഷ ന​ല്കി 30 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ലൈ​സ​ൻ​സ് ല​ഭി​ച്ച​താ​യി ക​ണ​ക്കാ​ക്കാ​മെ​ന്ന​താ​ണ് പു​തു​താ​യി ഏർ​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ത്തി​ലെ ഏ​റ്റ​വും ന​ല്ല നി​ർ​ദേ​ശ​മെ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡി. രാ​മ​നാ​ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Loading...