ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച പ്ര​തി പി​റ്റേ​ന്ന് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
Friday, November 10, 2017 2:06 PM IST
മേ​പ്പാ​ടി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള മ​രു​ന്നു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് മോ​ഷ്ടി​ച്ച​തി​ന് വ്യാ​ഴാ​ഴ്ച അ​ന്പ​ല​വ​യ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പ​രാ​തി​യി​ല്ലാ​ത്തതിനെ​ത്തു​ട​ർ​ന്ന് വി​ട്ട​യ​ച്ച​യാ​ളെ പി​റ്റേ​ന്ന് സോ​ളാ​ർ പാ​ന​ലു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മേ​പ്പാ​ടി പോ​ലീ​സ് പി​ടി​കൂ​ടി.
പു​റ്റാ​ട് സ്വ​ദേ​ശി പ​റ​യ​ഞ്ചേ​രി മ​ല​യി​ൽ ത​ന്പി​യെ​ന്ന ജെ​യിം​സി​നെ​യാ​ണ് മേ​പ്പാ​ടി എ​സ്ഐ പി. ​ജി​തേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. പ​ള്ളി​ക്ക​വ​ല സ്വ​ദേ​ശി സി​ബി​യു​ടെ പു​റ്റാ​ടു​ള്ള കൃ​ഷി​യി​ട​ത്തി​ലെ സോ​ളാ​ർ പാ​ന​ലു​ക​ളും ബാ​റ്റ​റി​യും മോ​ഷ്ടി​ച്ചെന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ പു​റ്റാ​ട് നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ഇ​യാ​ളു​ടെ പേ​രി​ൽ മു​ന്പും നി​ര​വ​ധി കേ​സു​ക​ൾ മേ​പ്പാ​ടി പോ​ലീ​സി​ലു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജെയിം സിനെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Loading...