അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വീ​സ് ത​ട​യ​ണ​മെ​ന്ന്
Friday, November 10, 2017 2:09 PM IST
മാ​ന​ന്ത​വാ​ടി: അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വീ​സ് ത​ട​യു​ന്ന​തി​ന് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അടയന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ടൂ​റി​സ്റ്റ് ആ​ൻ​ഡ് ടാ​ക്സി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​യ​തോ​ടെ അ​ന​ധി​കൃ​ത ടാ​ക്സി​ക​ൾ പെ​രു​കു​ന്ന​ത് അം​ഗീ​കൃ​ത ടൂ​റി​സ്റ്റ്-​ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ടു​ള്ള സ്വ​കാ​ര്യ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല സീ​സ​ണി​ൽ മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി അ​ന​ധി​കൃ​ത സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ​മി​ത വാ​ട​ക​യാ​ണ് ഇക്കൂട്ടർ ഈ​ടാ​ക്കു​ന്ന​തെ​ന്ന് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു. പി.​പി. ബി​നു, സു​നി​ൽ​കു​മാ​ർ, ബി​ജു തോ​മ​സ്, സു​നി​ൽ കു​മാ​ർ, വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Loading...