വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേസിൽ ഏ​ഴു വ​ർ​ഷം ത​ട​വ്
Friday, November 10, 2017 2:26 PM IST
കോ​ഴി​ക്കോ​ട് : 14 വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് ഏ​ഴു​വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. വ​യ​നാ​ട് പ​ന​മ​രം പ​ര​ക്കു​നി​പൊ​യി​ല്‍ വീ​ട്ടി​ല്‍ കെ. ​പി. മ​നോ​ജി(35)​നെ​യാ​ണ് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്.
പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു​വ​ര്‍​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാ​ല്‍ 50,000 രൂ​പ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ന​ല്‍​കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 377-ാം വ​കു​പ്പ​നു​സ​രി​ച്ച് ഏ​ഴു​വ​ര്‍​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും, പോ​ക്സോ ആ​ക്ടി​ലെ 34-ാം വ​കു​പ്പ​നു​സ​രി​ച്ച് ഏ​ഴു​വ​ര്‍​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യുമാണ് ശി​ക്ഷ . ര​ണ്ടു​വ​കു​പ്പി​ല്‍ ശി​ക്ഷ​യു​ണ്ടെ​ങ്കി​ലും ത​ട​വ് ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. 2016 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ അ​ച്ഛ​നാണ് പോലീസിൽ പ​രാ​തി ന​ൽ​കിയത്. കേ​സി​ൽ‍ 15 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 12 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.