അ​പ​ക​ട​ങ്ങ​ളി​ല്‍ താ​ങ്ങാ​കാന്‍ ലി​റ്റി​ല്‍ ഏ​ഞ്ച​ല്‍​സ് ഒ​രു​ങ്ങു​ന്നു
Friday, November 10, 2017 2:26 PM IST
കോ​ഴി​ക്കോ​ട്: ആ​റ് വ​ര്‍​ഷ​ത്തി​നി​ടെ അ​ന്പ​തി​നാ​യി​രം പേ​ര്‍​ക്ക് ജീ​വ​ൻ​ര​ക്ഷാ പ​രി​ശീ​ല​നം ന​ല്‍​കി സേ​വ​ന മേ​ഖ​ല​യി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തി​യ ഏ​ഞ്ച​ല്‍​സ് ഇ​ന്‍​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ൻ മ​റ്റൊ​രു പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്ത്.
എ​ട്ടാം ക്ലാ​സ് മു​ത​ല്‍ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് (ബി​എ​ല്‍​സ്) പ​രി​ശീ​ല​നം ന​ല്‍​കി ലി​റ്റി​ല്‍ ഏ​ഞ്ച​ല്‍​സ് എ​ന്ന പേ​രി​ൽ വോ​ള​ണ്ടി​യ​ർ​സേ​ന രൂ​പീ​ക​രി​ക്കും.
ഏ​ഞ്ച​ല്‍​സി​നൊ​പ്പം ജി​ല്ലാ ഭ​ര​ണ​കൂ​ടം, ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​ട്ട് മെ​ട്രോ, ജെ​ഡി​ടി എ​ന്നി​വ​രും പ​ദ്ധ​തി​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 14ന് ​കോ​ഴി​ക്കോ​ട് ജെ​ഡി​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ നി​ർ​വ​ഹി​ക്കും. വി കാൻ എന്ന പേരിൽ മെഗാ പരിശീലനപരിപാടി നടക്കും. അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​നമാണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഏ​ഞ്ച​ല്‍​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​പി. വേ​ണു​ഗോ​പാ​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രി​ശീ​ല​ന​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ക. ഓ​രോ പ​ത്ത് കു​ട്ടി​ക​ള്‍​ക്കും ഒ​രു പ​രി​ശീ​ല​ക​ന്‍ ഉ​ണ്ടാ​കും. 1200 ഓ​ളം സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേഡ​റ്റു​ക​ളും ടി​ടി​സി, ഐ​ടി​സി വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കുക​യാ​ണ് ല​ക്ഷ്യം. അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ടും കു​ഴ​ഞ്ഞു​വീ​ണും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്പ് മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശാ​സ്ത്രീ​യ​മാ​യ ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ​രി​ശീ​ല​ന​വും ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും മ​ര​ണ നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും. ഈ ​സ​ന്ദേ​ശം വി​ദ്യാ​ര്‍​ഥി​ക​ളി​ലൂ​ടെ സമൂഹത്തിൽ എ​ത്തി​ക്കാനാണ് പദ്ധതി.
ശ​ബ​രി​മ​ല യി​ൽ തീ​ര്‍​ത്ഥാ​ട​ന കാ​ല​ത്ത് നി​ര​വ​ധി ജീ​വ​ന്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ ഏ​ഞ്ച​ൽ​സി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ന​ല്ലൊ​രു ശ​ത​മാ​നം ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​വാ​ര്‍​ക്കും ഏ​ഞ്ച​ല്‍​സ് പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളി​ലേക്ക് പ​രി​ശീ​ല​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സേ​വ​ന​രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
മാ​ത്യു ക​ട്ടി​ക്കാ​ന, സു​രേ​ഷ് മേ​നോ​ന്‍, ഡോ. ​അ​ജി​ല്‍ അ​ബ്ദു​ള്ള, പ്രേം​നാ​ഥ് എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Loading...