കണ്ണുംപൂട്ടി കഴിക്കാം; എത്തുന്നു കുടുംബശ്രീ ചിക്കൻ
Friday, November 10, 2017 2:38 PM IST
കാ​ക്ക​നാ​ട്: കു​ടും​ബ​ശ്രീ വ​ഴി വി​പ​ണി​യി​ലേ​ക്ക് കോ​ഴി​യി​റ​ച്ചി​യു​മെ​ത്തു​ന്നു. കേ​ര​ളാ ചി​ക്ക​ൻ എ​ന്ന പേ​രി​ൽ കി​ലോ​ഗ്രാ​മി​ന് 87രൂ​പ നി​ര​ക്കി​ലാ​ണ് ചി​ക്ക​ൻ വി​പ​ണി​യി​ലെ​ത്തു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ൽ കു​ടും​ബ​ശ്രീ കോ​ഴി വ​ള​ർ​ത്ത​ൽ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ​താ​യി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടാ​നി തോ​മ​സ് പ​റ​ഞ്ഞു.
ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ക്കു​ക. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ൾ ഒ​റ്റ​യ്ക്കും അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ൾ​ക്കു​മാ​ണ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ 45 പേ​ർ ഒ​റ്റ​യ്ക്കു ന​ട​ത്തു​ന്ന യൂ​ണി​റ്റു​ക​ൾ​ക്കും അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന അ​ഞ്ച് ഗ്രൂ​പ്പു​ക​ൾ​ക്കും പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. 1000 കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന വ്യ​ക്തി​ഗ​ത സം​രം​ഭ​വും, 250 കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​നു നാ​ല് പേ​ര​ട​ങ്ങു​ന്ന അ​ഞ്ച് ഗ്രൂ​പ്പു​ക​ളു​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. 1000ൽ ​താ​ഴെ കോ​ഴി​വ​ള​ർ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​ത്ത​ര​ത്തി​ൽ 28 പേ​ർ വ്യ​ക്തി​ഗ​ത യൂ​ണി​റ്റു​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. 1000 കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ന് 62 സെ​ന്‍റ് സ്ഥ​ലം വേ​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. കു​റ​ഞ്ഞ​ത് 15 സെ​ന്‍റ് സ്ഥ​ല​മെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സം​രം​ഭം തു​ട​ങ്ങു​ന്ന​വ​ർ ത​ന്നെ ഒ​രു​ക്ക​ണം.​നി​ല​വി​ൽ കോ​ഴി വ​ള​ർ​ത്ത​ൽ ന​ട​ത്തു​ന്ന​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്. ആ​യി​രം കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ കു​ടും​ബ​ശ്രീ​യി​ൽ നി​ന്നും സി​ഡി​എ​സ് വ​ഴി ധ​ന​സ​ഹാ​യം ന​ൽ​കും. അ​ത് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ല് ശ​ത​മാ​നം പ​ലി​ശ​യോ​ടെ തി​രി​ച്ച​ട​ക്ക​ണം. കോ​ഴി കു​ഞ്ഞ്, തീ​റ്റ, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നാ​ണി​ത്. കേ​ര​ള സ്റ്റേ​റ്റ് പൗ​ൾ​ട്രീ കോ​ർ​പ​റേ​ഷ​ൻ മു​പ്പ​ത് രൂ​പ നി​ര​ക്കി​ൽ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കും നാ​ൽ​പ​ത് ദി​വ​സം വ​ള​ർ​ത്തി ര​ണ്ട് കി​ലോ തൂ​ക്കം വ​രു​ന്പോ​ൾ ഇ​വ കു​ടും​ബ​ശ്രീ വ​ഴി കി​ലോ 87 രൂ​പ നി​ര​ക്കി​ൽ വി​പ​ണി​യി​ൽ എ​ത്തി​ക്കും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ കി​യോ​സ്ക് വ​ഴി​യോ, മ​റ്റു വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ആ​യി​രി​ക്കും വി​ല്പ​ന ന​ട​ത്തു​ക. ഹോ​ർ​മോ​ൺ കു​ത്തി​വ​യ്ക്കാ​ത്ത കോ​ഴി ഇ​റ​ച്ചി​യാ​യി​രി​ക്കും കു​ടും​ബ​ശ്രീ ന​ൽ​കു​ക.
Loading...