വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ 165 കേ​സ്
Friday, November 10, 2017 2:38 PM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡി​സി​പി ക​റു​പ്പു​സ്വാ​മി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം സി​റ്റി പ​രി​ധി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ 165 വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.
മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച​തിനു 15 പേ​ർ​ക്കെ​തിരേ​യും അ​മി​ത വേ​ഗ​ത, അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ക്ക​ൽ, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലാ​യി 150 വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.
രാ​വി​ലെ ആ​റു മു​ത​ൽ 8.30 വ​രെ​യു​ള്ള സ​മ​യ​ത്ത് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​കെ 390 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി.
Loading...