ദേ​ശീ​യ കാ​യി​ക​മേ​ള​യി​ൽ വെ​ള്ളി​മെ​ഡ​ൽ: നാ​ടി​ന് അ​ഭി​മാ​ന​മാ​യി ഗ്രീ​റ്റ സജി
Friday, November 10, 2017 3:19 PM IST
പു​റ​വ​യ​ല്‍ :ഹ​രി​യാ​ന​യി​ലെ ദോ​സ്ത​കി​ല്‍ ന​ട​ന്ന ദേ​ശീ​യ ജൂ​ണി​യ​ര്‍ കാ​യി​ക​മേ​ള​യി​ല്‍ ബോ​ക്‌​സിം​ഗി​ൽ പു​റ​വ​യ​ല്‍ സ്വ​ദേ​ശി​നി​യാ​യ ഗ്രീ​റ്റ സ​ജി​ക്ക് വെ​ള്ളി​മെ​ഡ​ൽ. ത​റ​ക്കു​ന്നേ​ല്‍ സ​ജി -മി​നി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ളാ​ണ്. ഗി​ഫ്‌​റ്റോ​യാ​ണ് ഏ​ക സ​ഹോ​ദ​ര​ന്‍. തി​രു​വ​ന​ന്ത​പു​രം സാ​യി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ്‌ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്കി. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ച​ന്ദ്ര​ലാ​ല്‍ എ​ന്ന കോ​ച്ചി​ന്‍റെ കീ​ഴി​ല്‍ പ​രി​ശീ​ല​നം നേ​ടു​ക​യാ​യി​രു​ന്നു . ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും പ്രാ​ര്‍​ത്ഥ​ന​യു​ടെ​യും ഫ​ല​മാ​ണ് ഈ ​ഉ​ന്ന​ത നേ​ട്ട​മെ​ന്ന് ഗ്രീ​റ്റ പ​റ​ഞ്ഞു. കൊ​ല്ല​ത്തു​വ​ച്ച് ന​ട​ന്ന സം​സ്ഥാ​ന​കാ​യി​ക മേ​ള​യി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു.
Loading...