ട്രെ​യി​നി​ൽനി​ന്നും വീ​ണു മ​രി​ച്ചു
Saturday, November 11, 2017 11:43 AM IST
ഉ​ദു​മ: ക​ള​നാ​ട് ഓ​വ​ർ ബ്രി​ഡ്ജി​നു സ​മീ​പം ട്രെ​യി​നി​ൽനി​ന്നു വീ​ണ് അ​ജ്ഞാ​ത​ൻ മ​രി​ച്ചനി​ല​യി​ൽ. ഏ​ക​ദേ​ശം 35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യുവാവിന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഏ​തു ട്രെ​യി​നി​ൽനി​ന്നാ​ണ് വീ​ണ​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. വീ​ഴ്ചയി​ൽ പാ​ള​ത്തി​ന​രി​കി​ലെ ക​ല്ലി​ൽ ത​ട്ടി ചോ​ര വാ​ർ​ന്നാ​ണു മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.
Loading...