ആ​ശു​പ​ത്രി​യി​ല്‍ മ​ക​ളു​ടെ കൂ​ട്ടി​നെ​ത്തി​യ അ​മ്മ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Saturday, November 11, 2017 11:44 AM IST
പ​യ്യ​ന്നൂ​ര്‍: ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന മ​ക​ളെ​യും കു​ട്ടി​യെ​യും സ​ഹാ​യി​ക്കാ​നെ​ത്തി​യ അ​മ്മ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കു​ഞ്ഞി​മം​ഗ​ലം മ​ല്ലി​യോ​ട്ട് ക​ക്കോ​ണി​യി​ലെ പ​രേ​ത​നാ​യ പി.​വി.​ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ ഇ​ട്ടു​മ്മ​ല്‍ ശാ​ന്ത (64) യാ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശാ​ന്ത​യു​ടെ മ​ക​ള്‍ ലി​ഷ​യു​ടെ കു​ട്ടി​ക്ക് അ​സു​ഖ​മാ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ഇ​വ​രെ സ​ഹ​യി​ക്കാ​നാ​യി ര​ണ്ടു​ദി​വ​സ​മാ​യി ശാ​ന്ത കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. മ​ക്ക​ള്‍: ലീ​ന (പ​യ്യ​ന്നൂ​ര്‍ ട്ര​ഷ​റി), ലി​ജ (ഗ​ള്‍​ഫ്), ലി​ഷ. മ​രു​മ​ക്ക​ള്‍: ഷാ​ജി (വി​മു​ക്ത​ഭ​ട​ന്‍), സു​രേ​ഷ് ബാ​ബു (ഗ​ള്‍​ഫ്), പ്ര​ശാ​ന്ത്. സ​ഹോ​ദ​ര​ന്‍: നാ​രാ​യ​ണ​ന്‍.
Loading...