കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ചു
Saturday, November 11, 2017 11:44 AM IST
ഇ​രി​ട്ടി: കു​ളി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോഡ്രൈ​വ​റാ​യ യു​വാ​വ് പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ചു. ഇ​രി​ട്ടി ടൗ​ണി​ല്‍ രാ​ത്രി കാ​ല ഓ​ട്ടോഡ്രൈ​വ​റാ​യ കീ​ഴൂ​ര്‍​കു​ന്ന് എം.​ജി. കോ​ള​ജി​നു സ​മീ​പ​ത്തെ ദാ​റു​ല്‍ ജി​ന്ന ഹൗ​സി​ല്‍ ജ​ലീ​ല്‍- ഹ​ഫ്സ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ നൗ​ഫ​ല്‍ (35) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ള്‍​ക്കു​മൊ​പ്പം ചാ​ക്കാ​ട് ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ നൗ​ഫ​ല്‍ പു​ഴ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങിത്താ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്സും മു​ഴ​ക്കു​ന്ന് പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി നൗ​ഫ​ലി​നെ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നായില്ല. ഭാ​ര്യ: സാ​ബി​റ. മ​ക്ക​ള്‍: ജ​സ്‌ലി​ന്‍, സാ​ബി​ത്ത്. സ​ഹോ​ദ​ര​ന്‍ : ജാ​ഫ​ര്‍.
Loading...
Loading...