ബ​സിൽ‌ ക​യ​റുന്നതിനിടെ വീണ വ​യോ​ധി​ക അതേ ബസ് കയറി മ​രി​ച്ചു
Saturday, November 11, 2017 11:50 AM IST
പു​തു​ക്കാ​ട്: സെ​ന്‍റ​റി​ൽ സ്വ​കാ​ര്യ ബ​സ് ക​യ​റി വ​യോ​ധി​ക മ​രി​ച്ചു. പു​ല​ക്കാ​ട്ടു​ക്ക​ര പാ​നാ​ടി വേ​ലാ​യു​ധ​ൻ ഭാ​ര്യ ച​ക്കി (84) ആ​ണ് മ​രി​ച്ച​ത്. ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് താ​ഴെ വീ​ണ ച​ക്കി​യു​ടെ ദേ​ഹ​ത്തു കൂ​ടി അ​തേ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​യാ​രി​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ച​ക്കി​യെ ബ​സി​ൽ ത​ന്നെ പാ​ലി​യേ​ക്ക​ര​യി​ൽ കൊ​ണ്ട ുവ​ന്ന് ടോ​ൾ പ്ലാ​സ​യു​ടെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് നാ​ല് മ​ണി​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​രു​ന്നു വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ പു​തു​ക്കാ​ട്-മ​ണ്ണു​ത്തി റൂ​ട്ടി​ലോ​ടു​ന്ന ലൂ​ർ​ദ്മാ​ത ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ, പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ, പ​രേ​ത​നാ​യ മോ​ഹ​ന​ൻ, ഉ​ഷ. മ​രു​മ​ക്ക​ൾ: സി​ലു, വ​ള്ളി​യ​മ്മ, സു​ലോ​ച​ന, അ​ശോ​ക​ൻ.