ടി​പ്പ​ര്‍​ലോ​റി ബൈ​ക്കി​ലി​ടി​ച്ചു ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു
Saturday, November 11, 2017 12:13 PM IST
മ​ഞ്ചേ​രി: ടി​പ്പ​ര്‍​ലോ​റി ബൈ​ക്കി​ലി​ടി​ച്ചു ബൈ​ക്കു യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍ ത​ല്‍​ക്ഷ​ണം മ​രി​ച്ചു. മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പ് ബെ​ന്‍​സ് ഓ​ട്ടോ​മൊ​ബൈ​ല്‍​സ് ഉ​ട​മ​യും ചെ​ര​ണി പ്ലൈ​വു​ഡ് റോ​ഡി​ല്‍ പ​രേ​ത​നാ​യ കി​ണ​റ്റി​ങ്ങ​ള്‍ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​നു​മാ​യ അ​ബ്ദു​ള്‍ നാ​സ​ര്‍ (60), ഭാ​ര്യ സ​ക്കീ​ന (53) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ഒ​ന്നോ​ടെ മ​ഞ്ചേ​രി നെ​ല്ലി​ക്കു​ത്ത് മി​ല്ലും​പ​ടി​യി​ലാ​ണ് അ​പ​ക​ടം. പാ​ണ്ടി​ക്കാ​ട്ടെ ഡെ​ന്‍റ​ൽ ഡോ​ക്ട​റെ സ​ന്ദ​ര്‍​ശി​ച്ചു ദ​മ്പ​തി​ക​ള്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ടി​പ്പ​ര്‍ ലോ​റി ഇ​വ​രെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്കി​നു പി​റ​കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

മ​ല​പ്പു​റം വെ​സ്റ്റ് കോ​ഡൂ​രി​ല്‍ പ​രേ​ത​രാ​യ പൂ​ക്കോ​ട​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ -ബി​യ്യു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സ​ക്കീ​ന. മ​ക്ക​ള്‍ : മു​ഹ​മ്മ​ദ് ന​വാ​ഫ്, മു​ഹ​മ്മ​ദ് ന​സീ​ഫ്, ന​സീ​ബ മ​റി​യം. മ​രു​മ​ക​ള്‍ : ഫ​ര്‍​സാ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍ : അ​ബ്ദു​സ​മ​ദ്, അ​ബ്ദു​ള്‍ ല​ത്തീ​ഫ്, അ​ബ്ദു​റ​സാ​ഖ്, അ​ബ്ദു​സ​ലാം, അ​ബ്ദു​ള്‍ ന​സീ​ര്‍ , ജ​മീ​ല, പ​രേ​ത​നാ​യ അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ . അ​ബ്ദു​ള്‍ നാ​സ​റി​ന്‍റെ മാ​താ​വ് : മ​റി​യു​മ്മ. സ​ഹോ​ദ​ര​ങ്ങ​ള്‍ : അ​ഷ്‌​റ​ഫ് (റി​യാ​ദ്), സ​ലീ​ന, ഖ​ദീ​ജ, ആ​യി​ഷാ​ബി.

മ​ഞ്ചേ​രി പോ​ലീ​സ് സ​ബ്ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ റി​യാ​സ് ചാ​ക്കീ​രി, ഫ​ക്രു​ദീ​ന്‍ എ​ന്നി​വ​ര്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ചെ​ര​ണി ജു​മാ​മ​സ്ജി​ദി​ല്‍ ക​ബ​റ​ട​ക്കി.