റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം 16ന് ‌
Saturday, November 11, 2017 12:23 PM IST
റാ​ന്നി: താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പു​തി​യ ബ്ലോ​ക്ക് 16 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മ​ന്ത്രി കെ. ​കെ. ശൈ​ല​ജ​ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. 4.90 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ 24,000 ച​തു​ര​ശ്ര അ​ടി സ്ഥ​ല​മാ​ണ് ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള​തെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു​വും അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. നേ​ത്തേ നി​ർ​മി​ച്ചു ന​ൽ​കി​യ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ 105 കി​ട​ക്ക​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്ന​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി പി. ​കെ. ശ്രീ​മ​തി ടീ​ച്ച​റാ​ണ് റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യെ സ്പെ​ഷാ​ലി​റ്റി കേ​ഡ​റി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യം കൂ​ടാ​തെ ‌ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​ർ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, ല​ബോ​റ​ട്ടി എ​ന്നി​വയും ഉ​ണ്ടാ​കും.

22 ഡോ​ക്ട​ർ​മാ​രാ​ണ് ഇ​പ്പോ​ൾ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്. ഇ​വ​രി​ൽ പ​കു​തി​യോ​ളം പേ​ർ സ്പെ​ഷാ​ലി​റ്റി കേ​ഡ​റി​ലു​ള്ള​വ​രാ​ണ്. പു​തി​യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​ണ് ആ​ശു​പ​ത്രി​യു​ടെ ഭ​ര​ണ​ച്ചു​മ​ത​ല. ‌
Loading...