കല്ലന്തോട്ടിൽ കനാൽബണ്ട് കവിഞ്ഞൊഴുകി; റോഡും പാടങ്ങളും വെള്ളത്തിൽ മുങ്ങി
Saturday, November 11, 2017 12:49 PM IST
ചി​റ്റൂ​ർ: ക​ല്യാ​ണ​പ്പേ​ട്ട ബ്രാ​ഞ്ച് ക​നാ​ലി​ന്‍റെ ബ​ണ്ടു ത​ക​ർ​ന്ന് റോ​ഡി​ലും വ​യ​ലി​ലും ഒ​ഴു​കി വെ​ള്ളം പാ​ഴാ​യി. കഴിഞ്ഞ ദിവസം രാ​വി​ലെ മു​ത​ലാ​ണ് ക​ല്ല​ന്തോ​ട്ടി​ൽ റോ​ഡി​ൽ വെ​ള്ള​മൊ​ഴു​കി തു​ട​ങ്ങി​യ​ത്. ഈ ​സ്ഥ​ല​ത്തെ മൂ​ന്നു ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ മ​ണ്ണി​ള​കി ച​രി​ഞ്ഞ് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. സ​മീ​പ​വാ​സി​ക​ൾ വി​വ​രം ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ല്ല​ന്തോ​ട് ത​ങ്ക​വേ​ലു​വി​ന്‍റെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി​യു​ടെ ന​ടീ​ൽ ക​ഴി​ഞ്ഞ ര​ണ്ട​ര​യേ​ക്ക​ർ പാ​ട​ത്തു പൂ​ർ​ണ​മാ​യും വെ​ള്ളം ക​യ​റി. വെ​ള്ളം വാ​ർ​ന്നൊ​ഴു​കി​യി​ല്ലെ​ങ്കി​ൽ കൃ​ഷി ന​ശി​ക്കു​മെ​ന്ന നി​ല​യി​ലാ​ണ്.

ക​നാ​ൽ ബ​ണ്ടി​ന്‍റെ ദു​ർ​ബ​ലാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ജ​ല​സേ​ച​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ർ​ഷ​ക​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. അ​ഞ്ച് സ്വ​കാ​ര്യ​ബ​സു​ക​ളും പ​ത്തി​ല​ധി​കം സ്കൂ​ൾ ബ​സു​ക​ളും സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലാ​ണ് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്. റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ളം സ​മീ​പ​ത്തെ കു​ള​ങ്ങ​ളി​ലെ​ത്തി ക​വി​ഞ്ഞൊ​ഴു​കു​ന്നു​മു​ണ്ട്.