ശി​ശു​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും
Saturday, November 11, 2017 12:58 PM IST
കൊല്ലം: ശി​ശു​ദി​നാ​ഘോ​ഷ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും കൊ​ല്ലം സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ് എ​ച്ച്.​എ​സ്.​എ​സി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് കു​ട്ടി​ക​ളു​ടെ റാ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക. ടൗ​ണ്‍ അ​തി​ർ​ത്തി​യി​ലെ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​ക്ക് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി, പ്ര​സി​ഡ​ന്‍റ്, സ്പീ​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

കൊ​ല്ലം ബാ​ലി​കാ​മ​റി​യം സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ്. ഫാ​ത്തി​മ യാ​ണ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി. അ​ഞ്ചാ​ലും​മൂ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻഡറി ​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ദ്വൈ​ത​സേ​ന​ൻ പ്ര​സി​ഡ​ന്‍റും ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു.​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ്. ദി​വ്യ സ്പീ​ക്ക​റു​മാ​ണ്. കൊ​ല്ലം സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​ലെ ശ്രീ​ല​ക്ഷ്മി, പു​നു​ക്കു​ന്നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു.​പി സ്കൂ​ളി​ലെ ജി.​എ​സ് മാ​ധ​വി എന്നിവർ പ്രസംഗിക്കും.

പ​ര​ിപാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും രാ​വി​ലെ 7.30ന് ​സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ് എ​ച്ച്.​എ​സ്.​എ​സി​ൽ എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി ആ​ർ.​സ​ന്തോ​ഷ് അ​റി​യി​ച്ചു.