സ്നേ​ഹം പ​ക​ർ​ന്ന് സു​കൃ​ത 2017
Saturday, November 11, 2017 12:59 PM IST
കൊല്ലം: സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യു​ടെ ന​ല്ല​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​കൊ​ടു​ക്കാ​ൻ ടി​കെഎം എ​ൻജി​നീ​യ​റിം​ഗ് കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ സ്റ്റെ​പ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തുന്ന സു​കൃ​ത 2017ന്‍റെ ഭാ​ഗ​മാ​യി ബാ​ല​ഭ​വ​ൻ, ബാ​ലി​ക​മ​ന്ദി​രം, ആ​ശ്ര​യ,ചി​ൽ​ഡ്ര​ൻ​സ് ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ടാ​ല​ന്‍റ് ഹ​ണ്ട് സം​ഘ​ടി​പ്പി​ച്ചു.

കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ 120 കു​ട്ടി​ക​ളോ​ളം പ​ങ്കെ​ടു​ത്തു . കൊ​ല്ലം ഡെ​പ്യൂ​ട്ടി മേ​യ​ർ ​വി​ജ​യ ഫ്രാ​ൻ​സി​സ് പ​രി​പാ​ടി സ​ന്ദ​ർ​ശി​ച്ചു. ശാ​സ്ത്ര സി​ദ്ധാ​ന്ത​ങ്ങ​ൾ കു​ട്ടി​ക​ളി​ലെ​ത്തി​ക്കാ​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ചി​ത്ര​പ്ര​ദ​ർ​ശ​നം, ശി​ല്പ​നി​ർ​മാ​ണം, ഒ​റി​ഗാ​മി, പു​സ്ത​ക​പ്ര​ദ​ർ​ശ​നം, തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

സു​കൃ​ത​യു​ടെ ഭാ​ഗ​മാ​യി കൃ​ത്യ​മാ​യ വി​ദ്യാ​ഭ്യാ​സ​മോ പ​രി​ശീ​ല​ന​മോ ല​ഭി​ക്കാ​ത്ത​വ​രെ സ​ഹാ​യി​ക്കാ​നാ​യി തൊ​ഴി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.​ഈ മേ​ഖ​ല​യി​ൽ എ​ട്ടു​വ​ര്ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ശ്രീ.​ശ​ര​ത് പ്ര​സാ​ദ് എ​സ്. സോ​പ്പ്നി​ർ​മാ​ണം, മെ​ഴു​കു​തി​രി നി​ർ​മാ​ണം, പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി . ഒ​രു ന​ല്ല തൊ​ഴി​ൽ എ​ന്ന സ്വ​പ്നം നേ​ടി​യെ​ടു​ക്കാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി​രു​ന്നു എൻജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ഈ ​പ​രി​ശീ​ല​നം.

എൻജിനീ​യ​റിം​ഗ് പാ​ഠ​ങ്ങ​ൾ ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ക്നോ മെ​ഡി​ക്ക​ൽ സി​ന്പോ​സി​യം സം ​ഘ​ടി​പ്പി​ച്ചു. ഹൂ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​നാ​യ അ​ക്ഷ​യ് ര​വീ​ന്ദ്ര​ൻ രാ​വി​ല​ത്തെ സെ​ക്ഷ​ൻ കൈ​കാ​ര്യം ചെ​യ്തു. ഉ​ച്ച​ക്കു​ശേ​ഷം ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ശാ​സ്ത്ര​ഞ്ജ​നാ​യ ജി​തി​ൻ കൃ​ഷ്ണ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​സാ​രി​ച്ചു. വെ​റും പ​ഠ​നം മാ​ത്രം അ​ക​ത്തെ, പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണി​ര​ക​റ്റാ​ൻ ഉ​പ​ഗോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം ഒ​രു പ​രു​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഓ​രോ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണെ​ന്ന മൂ​ല്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് കൊ​ണ്ട് ഭ്രൂ​ണ​ഹ​ത്യ​ക്ക് എ​തി​രെ ന​ട​ന്ന പ്രോ​ലൈ​ഫ് പ്ര​ദ​ർ​ശ​നം സു​കൃ​ത’17​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.
Loading...