ശബരി ബൈപാസ്: അറ്റകുറ്റപണികൾ നിലച്ചു
Saturday, November 11, 2017 12:59 PM IST
പ​ത്ത​നാ​പു​രം:​ശ​ബ​രി​മ​ല തീ​ര്‍‍‍​ഥാ​ട​ന കാ​ല​ത്തി​ന് മു​ന്പ് ശ​ബ​രീ​ബൈ​പാ​സ് ഒ​രു​ങ്ങി​ല്ല. ​മ​ഴ വി​ല്ല​നാ​യ​തോ​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ നി​ല​ച്ച​തി​നാ​ൽ പാ​ത ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.​ വാ​ള​കം-പ​ത്ത​നാ​പു​രം ശ​ബ​രീ പാ​ത​യാ​ണ് യാ​ത്രി​ക​ർ​ക്ക് ദു​രി​ത​യാ​ത്ര സ​മ്മാ​നി​ക്കു​ന്ന​ത്.

കോ​ടി​ക​ൾ മു​ട​ക്കി നാ​ല് വ​ര്‍​ഷം മു​ന്പാ​ണ് സ​ർ​ക്കാ​ർ പാ​ത നി​ർമി​ച്ച​ത്.​ ര​ണ്ട് ഘ​ട്ട​മാ​യി​ട്ടാ​ണ് നി​ർ​മ്മാ​ണം ന​ട​ന്ന​ത്.​ പ​ത്ത​നാ​പു​രം മു​ത​ൽ കു​ന്നി​ക്കോ​ട് വ​രെ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ പ​ണി​ഞ്ഞ​ത്.​ തു​ട​ർ​ന്ന് കു​ന്നി​ക്കോ​ട് മു​ത​ൽ വാ​ള​കം വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട​മാ​യും ചെ​യ്തു.​

കു​ന്നി​ക്കോ​ട് മു​ത​ൽ പ​ത്ത​നാ​പു​രം വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന് തു​ട​ങ്ങി​യ​ത്. ​പാ​ത​യി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ഴി​ക​ൾ വാ​ഹ​ന​യാ​ത്രി​ക​രെ അ​പ​ക​ട​ത്തി​ൽ പെ​ടു​ത്തു​ക​യാ​ണ്.​ തി​രു​വ​ന​ന്ത​പു​രം, ക​ര​മ​ന, പാ​റശാ​ല, ക​ന്യാ​കു​മാ​രി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നും എ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​പാ​ത​യാ​ണ്. ​എംസി ​റോ​ഡി​ൽ നി​ന്നും വേ​ഗ​ത​ത്തി​ൽ പു​ന​ലൂ​ർ - പ​ത്ത​നം​തി​ട്ട പാ​ത​യി​ലേ​ക്ക് എ​ത്തി​ചേ​രാ​ൻ ക​ഴി​യും.​ ഇ​തു​വ​ഴി അ​ൻ​പ​തി​ല​ധി​കം കി​ലോ​മീ​റ്റ​റാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​ഴി​വാ​യി കി​ട്ടു​ന്ന​ത്.​

പാ​ത​യി​ലെ കു​ഴി​ക​ൾ കാ​ര​ണം ഗ​താ​ഗ​ത​കു​രു​ക്കും രൂ​ക്ഷ​മാ​ണ്‌.​ എ​ഫ്സി​ഐ, പ​നം​മ്പ​റ്റ, പി​ട​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ​ണി​യു​ടെ ഭാ​ഗ​മാ​യി ടാ​റിം​ഗ് നീ​ക്കം ചെ​യ്ത​തി​നാ​ൽ വെ​ള്ള​ക്കെ​ട്ട് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.​ ത​ല​വൂ​ര്‍, പ​ട്ടാ​ഴി, ക​ടു​വാ​ത്തോ​ട്, മ​ഞ്ഞ​ക്കാ​ല, കാ​ര്യ​റ, വി​ള​ക്കു​ടി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ ആ​ളു​ക​ള്‍ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​തും ശ​ബ​രി ബൈ​പാ​സി​നെ ആ​ണ്.​ ശ​ബ​രി​മ​ല തീ​ർഥാ​ട​നം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാാ​കി​ല്ല.