ടാ​​ർ മി​​ക്സ​​ർ യൂ​​ണി​​റ്റി​​ലെ പ്ലാ​​ന്‍റി​​ൽ തീ​​പി​​ടി​ത്തം
Saturday, November 11, 2017 1:30 PM IST
ചി​​ങ്ങ​​വ​​നം: റോ​​ഡ് നി​​ർ​​മാ​​ണ ക​​ന്പ​​നി​​യി​​ൽ ടാ​​ർ മി​​ക്സ​​ർ യൂ​​ണി​​റ്റി​​ലെ പ്ലാ​​ന്‍റി​​ൽ തീ​​പി​​ടി​ത്തം. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റു​​മ​​ണി​​യോ​​ടെ ചി​​ങ്ങ​​വ​​ന​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എം​​സി റോ​​ഡ് പ​​ണി​​ക​​ൾ ഏ​​റ്റെ​​ടു​​ത്ത ക​​രാ​​റു​​കാ​​രു​​ടെ പ്ലാ​​ന്‍റി​​ലാ​​ണ് തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. ടാ​​റി​​ന് തീ​​പി​​ടി​​ച്ച​​തോ​​ടെ പു​​ക​​യും നി​​യ​​ന്ത്ര​​ണാ​​ധീ​​ത​​മാ​​യി.കോ​​ട്ട​​യ​​ത്തു നി​​ന്നു​​മെ​​ത്തി​​യ ഫ​​യ​​ർ​​ഫോ​​ഴ്സ് യൂ​​ണി​​റ്റ് ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം സ​​മ​​യ​​മെ​​ടു​​ത്താ​​ണ് തീ​​യ​​ണ​​ച്ച​​ത്.